വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

വാഴൂര്‍: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. കാളയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.

റെജിയുടെ ഭാര്യ ഡാര്‍ളി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍. ഇന്നലെ രാവിലെ 11.30നാണു സംഭവം. വീട്ടില്‍ വളര്‍ത്തുന്ന കാളയാണ് ആക്രമിച്ചത്. വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ തീറ്റാന്‍ നിര്‍ത്തിയ കാളയെ മാറ്റിക്കെട്ടുമ്പോഴാണു റെജിക്കു കുത്തേറ്റത്.

also read: കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് മുകളിൽ നിന്നും അനുമതി നിർബന്ധം; പരിപാടികളിൽ പങ്കെടുക്കാനും പോലീസുകാർ അനുമതി തേടണം

നിലവിളി കേട്ട് ഓടിയെത്തിയ ഡാര്‍ളിയെയും കാള കുത്തി. അതിനിടെ ഡാര്‍ളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കാളയെ അടുത്തുള്ള മരത്തില്‍ കെട്ടാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കാള റെജിയെ മരത്തോടൊപ്പം ചേര്‍ത്തു പലതവണ കുത്തി.

also read: അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസർകോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമായതിനാൽ എന്ന പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രഞ്ജിത്ത്

നെഞ്ചിലും വയറിലും സാരമായി പരുക്കേറ്റ റെജിയെ ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. റെജി ടാക്‌സി ഡ്രൈവറായിരുന്നു. എന്നാല്‍ കന്നുകാലികളെ വളര്‍ത്തി വില്‍ക്കാറുമുണ്ട്.

മകള്‍: ജാസ്മിന്‍ (നഴ്‌സ്, യുകെ). മരുമകന്‍: സിജോ. സംസ്‌കാരം പിന്നീട്.

Exit mobile version