ഒന്നരക്കിലോ തൂക്കം; ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് സംഭവം. ഇളമ്പിലാശേരി സ്വദേശി പുരുഷേത്തമന്‍, കുറത്തിക്കുടി സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്.

വനംവകുപ്പ് പിടികൂടിയ ആനക്കൊമ്പിന് ഒന്നരക്കിലോ തൂക്കമുണ്ട്. പിടിയിലായവര്‍ രണ്ടുപേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. രണ്ടുപേരും വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.

also read: ആയിഷയെ ജീവിതസഖിയാക്കി പ്രശാന്ത്: പ്രവര്‍ത്തകന്റെ പ്രണയസാഫല്യം ആഘോഷമാക്കി ബജ്‌റംഗ്ദള്‍

ആനക്കൊമ്പ് കച്ചവടം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഇവരെ വനംവകുപ്പ് പിടികൂടിയത്. സംഘത്തില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. അവരെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

Exit mobile version