വനിതാ ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ കഞ്ചാവ് വെക്കും, ആവശ്യക്കാര്‍ പണം വെച്ച് ശേഷം എടുക്കും, വില്‍പ്പന നടത്തിയ യുവാവ് ഒടുവില്‍ പിടിയില്‍

നെടുമങ്ങാട്: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. പനവൂര്‍ കല്ലിയോട് ദര്‍ഭ വീളകത്തുവീട്ടില്‍ അനില്‍ കൃഷ്ണ( 23) ആണ് പിടിയിലായത്.

സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടുവച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കുകയാണ് ഇയാളുടെ പതിവ്. ആവശ്യക്കാര്‍ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും.

also read: ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുന്നത് രണ്ടാനച്ഛന്റെ പതിവ്; ഏഴുവയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കൽപ്പറ്റയിൽ യുവാവ് പോലീസ് പിടിയിൽ

ശേഷം രാത്രിയില്‍ ഇയാള്‍ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്. മുമ്പും ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ഹോസ്റ്റലില്‍ കടന്ന ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

also read: ഓസ്‌കാർ പുരസ്‌കാര നിറവിനിടെ ബൊമ്മനും ബെല്ലിക്കും കണ്ണീർ; പാപ്പാൻ ദമ്പതികൾ സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

നേരത്തെ ഇയാള്‍ കഞ്ചാവ് ലഹരിയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. ഇതുള്‍പ്പെടെ അനിലിനെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ആറു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Exit mobile version