ഓസ്‌കാർ പുരസ്‌കാര നിറവിനിടെ ബൊമ്മനും ബെല്ലിക്കും കണ്ണീർ; പാപ്പാൻ ദമ്പതികൾ സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

ഊട്ടി: ഇത്തവണത്തെ ഓസ്‌കാർ പുരസ്‌കാരത്തിലൂടെ ശ്രദ്ധേയമായ ‘ദി എലിഫന്റ് വിസപറേഴ്‌സ്’ എന്ന് ഹ്രസ്വചിത്രത്തിലെ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്.

കുടിച്ച പാൽ കാരണമുണ്ടായ വയറിളക്കമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.ഇന്നലെ ഉച്ചയോടെ കുട്ടിക്കൊമ്പന് അസ്വാസ്ഥ്യമുണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയത് മൂലം നിർജലീകരണം സംഭവിച്ചെന്നാണ് കുട്ടി ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.

ALSO READ- അധ്യാപകർ ലൈഗികാതിക്രമം നടത്തുന്നു; പീഡന പരാതി നൽകിയത് കലാക്ഷേത്രയിലെ 100 വിദ്യാർത്ഥികൾ; സമരത്തിന് പിന്നാലെ കോളേജ് അടച്ചു

രാത്രി ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മാർച്ച് 16 ന് ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കുട്ടിക്കൊമ്പനെ രക്ഷിച്ച് മുതുമലയിൽ എത്തിക്കുകയായിരുന്നു. ആനയുടെ സംരക്ഷണം ബൊമ്മനേയും ബെല്ലിയേയും ഏൽപ്പിച്ചിരിക്കുകയായിരുന്നു. ബൊമ്മനുമായും ബെല്ലിയുമായും കുട്ടിക്കൊമ്പൻ നല്ല ഇണക്കത്തിലുമായിരുന്നു.

Exit mobile version