39 യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ അത്ഭുതരക്ഷ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ് സംഭവം. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് സര്‍വ്വീസ് നടത്തിയ ബസാണ് കാറ്റാടിമുക്കില്‍ വെച്ച് കത്തി നശിച്ചത്. ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം. 39 യാത്രക്കാരുമായി പുറപ്പെട്ട ബസിനാണ് ഓടിക്കൊണ്ടിരിക്കേ തീപിടിച്ചത്. കയറ്റത്ത് വച്ച് പുക ഉയരുന്നത് ശ്രദ്ധയില്‌പ്പെട്ട ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി.

also read: ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് സുഹൃത്തുക്കള്‍, മൂന്ന് പേര്‍ അറസ്റ്റില്‍

തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴായിരുന്നു വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ യാത്രക്കാരോട് വാഹനത്തിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ഡ്രൈവറും കണ്ടക്ടറും തൊട്ടടുത്തുള്ളവരെയെല്ലാം വിവരം അറിയിച്ചു.

also read: ഒളിച്ചിരുന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കയറിപ്പിടിച്ച് ചുംബിക്കും, അഞ്ജാതന്റെ ചുംബനം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാതെ സ്ത്രീകളും കുട്ടികളും

നാട്ടുകാരെല്ലാം ഓടിയെത്തി ഗ്യാസ് സിലിണ്ടര്‍ അടക്കം സ്ഥലത്ത് നിന്ന് മാറ്റി. അതിനിടെ പുക ഉയരുന്ന ഭാഗത്ത് നിന്ന് തീ ആളിപ്പടരാന്‍ തുടങ്ങുകയും ബസ് കത്തി നശിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗം തീ അണച്ചു.

Exit mobile version