ഒളിച്ചിരുന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കയറിപ്പിടിച്ച് ചുംബിക്കും, അഞ്ജാതന്റെ ചുംബനം ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാതെ സ്ത്രീകളും കുട്ടികളും

പട്‌ന: ചുംബനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ യുവതികളും പെണ്‍കുട്ടികളും. ബീഹാറിലാണ് സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഒളിച്ചിരുന്ന അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവം ദിനംപ്രതി ഉയരുകയാണ്.

നിരവധി പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

also read: ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്..! 103-ാം വയസ്സിലും മുടങ്ങാതെ ജിമ്മില്‍ പോകുന്ന മുത്തശ്ശി, അത്ഭുതത്തോടെ ലോകം

മാര്‍ച്ച് 10 നാണ് സംഭവം. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്.

also read: മതാചാരപ്രകാരം വിവാഹം, ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം മുന്‍ഭര്‍ത്താവിനൊപ്പം പോയതില്‍ പക, കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിന്റെ കാരണം തുറന്നുപറഞ്ഞ് പ്രതി

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. സീരിയല്‍ കില്ലറെ പോലെ സിരിയല്‍ കിസ്സറെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങളില്‍ നിറയുകയാണ് ഇപ്പോള്‍.

Exit mobile version