തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: തേനീച്ചക്കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. ഇടുക്കി നെടുങ്കണ്ടത്താണ് നടുക്കുന്ന സംഭവം. അമ്പതേക്കര്‍ പനച്ചിക്കമുക്കത്തില്‍ എംഎന്‍ തുളസി യാണ് മരിച്ചത്.

എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് തുളസിക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റത്. തേനീച്ച കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തുളസി മരിച്ചത്.

also read:പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് എക്‌സ്യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര: നന്ദിയറിയിച്ച് താരം

തുളസിയുടെ കൊച്ചുമകള്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം.

Exit mobile version