മതാചാരപ്രകാരം വിവാഹം, ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം മുന്‍ഭര്‍ത്താവിനൊപ്പം പോയതില്‍ പക, കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതിന്റെ കാരണം തുറന്നുപറഞ്ഞ് പ്രതി

കണ്ണൂര്‍: കണ്ണൂരില്‍ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവില്‍ സ്വദേശി കെ ഷാഹിത(46)യ്ക്ക് നെരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ക്ലര്‍ക്ക് ചപ്പാരപ്പടവ് കൂവേരിയിലെ മടത്തില്‍ മാമ്പള്ളി അഷ്‌ക്കറിനെ(52) പൊലീസ് അറസ്റ്റുചെയ്തു. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗത്തും ആസിഡ് വീണ് സാരമായി പൊള്ളലേറ്റ ഷാഹിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read: യൂത്ത് കോണ്‍ഗ്രസ് ഇടഞ്ഞു; ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ആളെയത്തിച്ച സ്‌കൂള്‍ബസിന് വന്‍പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിന് സമീപം ന്യൂസ് കോര്‍ണര്‍ ജംഗ്ഷനില്‍ വച്ച് ഷാഹിദയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിത കോടതിയില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ കാത്തിരുന്ന അഷ്‌കര്‍ സമീപത്തുപോയി സംസാരിച്ചു.

also read: റെയില്‍വേ സ്‌റ്റേഷനിലെ ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം, നാടിനെ നടുക്കിയ മൂന്നാമത്തെ സംഭവം, പിന്നില്‍ സീരിയല്‍ കില്ലറെന്ന് സംശയം

ശേഷം ആസിഡ് ഷാഹിതയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. ശേഷം കുപ്പിയോടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു. ഷാഹിദയുടെ മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു.

മതാചാരപ്രകാരം വിവാഹം ചെയ്ത് ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം ഷാഹിദ തന്നെ ഒഴിവാക്കി മുന്‍ ഭര്‍ത്താവിനൊപ്പം ഷാഹിദ താമസിക്കുന്നുവെന്നാണ് ആക്രമിച്ചതിന് കാരണമായി അഷ്‌കര്‍ പറയുന്നത്. ഷാഹിതയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന മുന്‍സിഫ് കോടതി ജീവനക്കാരന്‍ പയ്യാവൂര്‍ സ്വദേശി പ്രവീണ്‍ തോമസിനും നഗരത്തില്‍ പത്ര വില്‍പ്പന നടത്തുന്ന മംഗര അബ്ദുള്‍ ജബ്ബാറിനും ആസിഡ് വീണ് പൊള്ളലേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version