കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ടു, ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് ദാരുണ സംഭവം.

ഓട്ടോ ഡ്രൈവറായ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് എന്നിവര്‍ക്ക് പരിക്കേറ്റു.

also read: 2000 രൂപയുടെ വ്യാജ നോട്ടുകള്‍ നല്‍കി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വയോധികയെ കബളിപ്പിച്ചു, തട്ടിപ്പിനിരയായത് ജീവിക്കാന്‍ വേണ്ടി ലോട്ടറി വില്‍പ്പനയ്ക്കിറങ്ങിയ 93കാരി, കണ്ണില്ലാക്രൂരത

വടക്കഞ്ചേരി ആയക്കാട് സ്‌കൂളിന് സമീപം രാത്രി ഒമ്പതരയോടെയാണ് അപകടം. പന്നിയെ ഇടിച്ചതോടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version