കരിപ്പൂരില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട, ലാപ്‌ടോപ്പിലും എയര്‍പോഡിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടിയിലായത് മൂന്നുപേര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മൂന്നുപേരില്‍ നിന്നായി 1.2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് 65 ലക്ഷം രൂപ മൂല്യം കണക്കാക്കുന്ന സ്വര്‍ണം പിടികൂടിയത്.

ലാപ്‌ടോപിന്റെയും എയര്‍പോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണ്ണം. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ കളത്തൂര്‍ മുഹമ്മദ് (44) തൈവളപ്പില്‍ മാഹിന്‍ അബ്ദുല്‍ റഹ്‌മാന്‍ (51), മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ പന്തലൂക്കാരന്‍ ആഷിഖില്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

also read: ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമര: എത്ര ചെളി എറിയുന്നുവോ അത്ര താമരയും വിരിയും; അമിത് ഷാ

ദുബായില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് മുഹമ്മദും അബ്ദുല്‍ റ്ഹമാനും എത്തിയത്. ലാപ്‌ടോപ്പിന്റേയും എയര്‍പോഡിന്റേയും ബാറ്ററികളുടെ ഭാഗത്ത് ചെറിയ കഷണങ്ങളായും പാളികളുടെ രൂപത്തിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

also read: ചോദിച്ച പണം നല്‍കാത്തതിന്റെ ദേഷ്യം, അബുദാബിയില്‍ പ്രവാസി മലയാളി യുവാവിനെ കുത്തിക്കൊന്ന് ബന്ധു, നടുക്കം

ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ ആഷിഖ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മിശ്രിത മടങ്ങിയ 1168 ഗ്രാം തൂക്കമുള്ള നാലു ക്യാപ്‌സൂളുകളാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Exit mobile version