ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമര: എത്ര ചെളി എറിയുന്നുവോ അത്ര താമരയും വിരിയും; അമിത് ഷാ

ബംഗളൂരു: ചെളിയില്‍ സുഗന്ധം പരത്തുന്നതാണ് താമര. അതുകൊണ്ടു നിങ്ങള്‍ മോഡിക്ക് നേരെ എത്ര ചെളി എറിയുന്നുവോ അത്ര തന്നെ താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ബിദര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിജയ് സങ്കല്‍പ് രഥയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസിനെയും ജെഡി(എസ്)നെയും കടന്നാക്രമിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസും ആം ആദ്മിയും എത്രത്തോളം ചെളി എറിയുന്നുവോ അത്രത്തോളം താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു.

Read Also: പശുവിനെ കൊല്ലുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും: കേന്ദ്രം ഗോഹത്യ നിരോധിക്കണം; അലഹബാദ് ഹൈക്കോടതി

കോണ്‍ഗ്രസിനെ ‘രാജവംശ പാര്‍ട്ടികള്‍’ എന്ന് വിശേഷിപ്പിച്ച ഷാ അഴിമതിയില്‍ ഒന്നാം സ്ഥാനത്താണ് ഈ പാര്‍ട്ടികളെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ച രീതി, അത്തരം നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘എഫ്ഡിഐ സൗഹൃദ ബിജെപിക്ക് വോട്ട് ചെയ്യണോ അതോ അഴിമതിയില്‍ ഒന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനും ജെഡി(എസിഃനും വോട്ട് ചെയ്യണോ എന്ന് തീരുമാനിക്കണമെന്നും അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു.

Exit mobile version