ചോദിച്ച പണം നല്‍കാത്തതിന്റെ ദേഷ്യം, അബുദാബിയില്‍ പ്രവാസി മലയാളി യുവാവിനെ കുത്തിക്കൊന്ന് ബന്ധു, നടുക്കം

അബുദാബി: പ്രവാസി മലയാളി യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് ആണ് അബുദാബി മുസഫയില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.

മുപ്പത്തിയെട്ട് വയസ്സായിരുന്നു. ബന്ധു മുഹമ്മദ് ഗസാനിയാണ് കൃത്യം നടത്തിയത് എന്നാണ് വിവരം. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ് നടത്തിവരികയായിരുന്നു യാസര്‍.

also read: അഞ്ച് വര്‍ഷം മുന്‍പ് പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം; ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഇവിടേക്ക് രണ്ട് മാസം മുമ്പാണ് മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. എന്നാല്‍ ശമ്പളം നല്‍കിയതിനു പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി മുസഫ വ്യവസായ മേഖലയിലെ ഗോഡൗണില്‍ മറ്റു 2 സുഹൃത്തുക്കളും ചേര്‍ന്ന് സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

also read: വിദ്യാര്‍ത്ഥികള്‍ക്ക് പനിയും കണ്ണില്‍ ചുവപ്പും; അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടി

ഇതിനിടെ യാസില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അതിനിടെ നിലത്തുവീഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിര്‍ സംഭവ സ്ഥലത്തുവച്ച് മരിച്ചതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗര്‍ഭിണിയാണ്. 2 മക്കളുണ്ട്.

Exit mobile version