ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം, വിദ്യാര്‍ത്ഥിനി വീട്ടില്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ്സുകാരി തൂങ്ങിമരിച്ച നിലയില്‍. വര്‍ക്കല പുത്തന്‍ചന്തയിലാണ് സംഭവം. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണയാണ് മരിച്ചത്.

ആര്യയെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് ക്രിസ്മസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നു. ഈ വിഷമത്തോടെയാണ് കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

also read: ഉച്ചഭക്ഷണത്തില്‍ പാമ്പ്: ബംഗാളിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, സ്‌കൂളിനെതിരെ പ്രതിഷേധം

ആര്യയുടെ മാതാപിതാക്കള്‍ പഴയചന്ത ജംഗ്ഷനില്‍ പച്ചക്കറി കട നടത്തിവരികയാണ്. സ്‌കൂള്‍ വിട്ടതിന് ശേഷം നേരെ കടയിലേക്കാണ് ആദ്യ പോയത്. അഞ്ചരയോടെ മൂത്തസഹോദരനാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് സഹോദരന്‍ തിരിച്ച് കടയിലേക്ക് പോയി.

also read: ഓമനിച്ചു കൊണ്ടുനടന്ന വളർത്തുനായയെ തല്ലിക്കൊന്നു; ജഡം കായലിൽ തള്ളാൻ പോയ യുവതി അതേ കായലിൽ വീണ് മരിച്ചു!

ആറ് മണിയോടെ മറ്റൊരു സഹോദരിയുമായി സഹോദരന്‍ തിരിച്ചുവന്നു. തുടര്‍ന്ന് നോക്കിയപ്പോള്‍ കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Exit mobile version