മദ്രസയിലെത്തിയ 12കാരിയെ നിരന്തരം പീഡനത്തിനിരയാക്കി, മദ്രസാ അധ്യാപകന് 26 വര്‍ഷം കഠിനതടവ്

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെ ആണ് കോടതി ശിക്ഷിച്ചത്.

12 വയസുള്ള മദ്രസ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടുകാരിയെ മുഹമ്മദ് ഷാഫി നിരന്തരം പീഡിപ്പിച്ചിരുന്നു.

also read: സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തളിപ്പറമ്പ് പോക്‌സോ കോടതിയാണ ശിക്ഷ വിധിച്ചത്.

Exit mobile version