ആറുവയസ്സുകാരിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, 65കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി, ജീവിതാവസാനം വരെ തടവ് അനുഭവിക്കണം

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 65കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി. ആജീവനാന്ത തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്.

ആറു വയസ്സുകാരിയാണ് പീഡനത്തിനിരയായത്. എറണാകുളം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

also read:‘ പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കണം, ആന്റോ ആന്റണി ജയിക്കണം’ ; കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന് എകെ ആന്റണി

2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. തോപ്പുംപടിയില്‍ അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചായിരുന്നു പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിച്ചത്.

പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി പ്രതി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version