സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അപകടം, പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍: സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.

മണിപ്പൂരിലെ നോനി ജില്ലയിലാണ് നടുക്കുന്ന സംഭവം. യാരിപോക്കിലെ തമ്പല്‍നു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്.

also read: മദ്യലഹരിയിൽ ഭർത്താവിന്റെ ഉപദ്രവം പതിവ്; ഒടുവിൽ തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി! ശേഷം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി ഭാര്യ

ഇന്ന് ബിസ്‌നുപൂര്‍ – ഖൗപും റോഡിലാണ് അപകടം നടന്നത്. പഠനയാത്രയ്ക്കായി ഖൗപും ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവദി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version