തോട്ടില്‍ അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍, സമീപത്തായി കത്തിച്ച നിലയിലും, അരിച്ചുപെറുക്കി കസ്റ്റഡിയിലെടുത്തു, പിന്നീട് സംഭവിച്ചത്!

മലപ്പുറം; തോട്ടില്‍ കണ്ടെത്തിയ അഞ്ഞൂറിന്റെ നോട്ടുകള്‍ പരിശോധനയില്‍ കടലാസെന്ന് തെളിഞ്ഞു. മലപ്പുറം മഞ്ചേരയിലെ നെല്ലിപ്പറമ്പിനു സമീപത്തെ തോട്ടില്‍നിന്നാണ് 500 രൂപയുടേതെന്നു തോന്നിക്കുന്ന നോട്ടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

തോട്ടില്‍ ഉപേക്ഷിച്ച നിലയിലുള്ള നോട്ടുകള്‍ റോഡിലൂടെ പോവുന്ന സ്ത്രീകളാണ് കണ്ടത്. ചിലര്‍ തോട്ടിലിറങ്ങി പരിശോധിച്ചപ്പോള്‍ നോട്ടിന്റെ ചെറിയ കെട്ടും കണ്ടെത്തി. കൂടാതെ ഏതാനും നോട്ടുകള്‍ കൂട്ടിയിട്ടു കത്തിച്ച നിലയിലും കണ്ടെത്തിയിരുന്നു.

also read; ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇല്ലാത്ത പണിയെടുപ്പിച്ചു, ഒടുവില്‍ പണവും പേഴ്‌സും അടിച്ചുമാറ്റി മുങ്ങി, ഇതരസംസ്ഥാന തൊഴിലാളികളോട് കണ്ണില്ലാക്രൂരത

തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് തോട് അരിച്ചുപൊറുക്കി നോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. നോട്ടുകള്‍ ഒട്ടിപ്പിടിച്ച് വ്യാജനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു.

also read; ഓടുന്ന ട്രെയിനില്‍ വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, രഹസ്യമായി ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍, പ്രതി പിടിയില്‍

തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച നോട്ടുകള്‍ ഫാനിനു ചുവട്ടില്‍ വച്ച് ഉണക്കിയ ശേഷം പരിശോധിച്ചു. നോട്ടിലെ 500 രൂപയുടെ സ്ഥാനത്ത് സീറോ വാല്യു എന്ന് എഴുതിയത് കണ്ടെത്തി. ഷൂട്ടിങ് പര്‍പ്പസ് എന്നു നോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇത് സിനിമാഷൂട്ടിങിനും മറ്റും ഉപയോഗിച്ചതാവാമെന്ന് പോലീസ് കരുതുന്നു. നോട്ടുകള്‍ നാളെ കോടതിയില്‍ ഹാജരാക്കും. നോട്ട് തോട്ടില്‍ എത്താനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിക്കുന്നു.

Exit mobile version