വീട് പണിയാന്‍ മാതാപിതാക്കള്‍ സ്വരുക്കൂട്ടിയ പണം റമ്മി കളിച്ച് നഷ്ടപ്പെടുത്തി, ഒടുവില്‍ പണം കണ്ടെത്താന്‍ അയല്‍വീടുകളില്‍ മോഷണത്തിനിറങ്ങി യുവാവ്, പിടിയില്‍

ഇടുക്കി: ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ അയല്‍വീടുകളില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കിയിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. ഇയാള്‍ അയല്‍വീടുകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

ആറുലക്ഷം രൂപയാണ് യാക്കൂബിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത്. പുതിയ വീട് പണിയാന്‍ മാതാപിതാക്കളില്‍ നിന്നും മറ്റുമായി കിട്ടിയ പണമായിരുന്നു ഇത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് ഇതില്‍ ഒന്നര ലക്ഷം രൂപയോളം യാക്കൂബ് നഷ്ടപ്പെടുത്തി.

also read: ദേഹാസ്വാസ്ഥ്യം, സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആശുപത്രിയില്‍

ഈ പണം കണ്ടെത്താനായിരുന്നു യാക്കൂബ് മോഷണത്തിനിറങ്ങിയത്. അയല്‍വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാര്‍ മഞുമലയ്ക്ക് സമീപത്തെ ആറ് വീടുകളില്‍ നിന്നും സ്വര്‍ണ്ണം മോഷണം പോയത്.

also read: ഉപദ്രവിക്കല്ലേ എന്ന് മകൻ കേണപേക്ഷിച്ചിട്ടും മരുമകളുടെ ക്രൂരപീഡനം; വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു! ആരോടും പരാതിയും പരിഭവങ്ങളും ഇല്ലെന്ന് നളിനി

വീട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് യാക്കൂബിനെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് മോഷണത്തിന് പിന്നില്‍ യാക്കൂബാണെന്ന് സ്ഥിരീകരിച്ചത്. മോഷ്ടിച്ച സ്വര്‍ണം വണ്ടിപ്പെരിയാറിലെ വിവിധ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണെന്ന് യാക്കൂബ് പറഞ്ഞു.

വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവം നാടിനെ ഒന്നടങ്കം ഞെട്ടച്ചിരിക്കുകയാണ്.

Exit mobile version