ദേഹാസ്വാസ്ഥ്യം, സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആശുപത്രിയില്‍

കോഴിക്കോട്: സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. തലശേരി സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

also read: ഉപദ്രവിക്കല്ലേ എന്ന് മകൻ കേണപേക്ഷിച്ചിട്ടും മരുമകളുടെ ക്രൂരപീഡനം; വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു! ആരോടും പരാതിയും പരിഭവവും ഇല്ലെന്ന് നളിനി

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് എത്തിയതായിരുന്നു അദ്ദേഹം.

also read: തീവണ്ടിയുടെ ട്രാക്കും സമയവും അറിയാം, വനിതകൾ ആണ് ഒപ്പമെങ്കിൽ അതീവ ശ്രദ്ധ; ‘ബ്ലാക്കി’യുടെ കാവലിൽ കഞ്ചിക്കോട് സ്റ്റേഷനും ജീവനക്കാരും പകൽപോലെ സുരക്ഷിതം

അതേസമയം, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ഷംസീറിനെ ചികിസിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്.

Exit mobile version