ആഭിചാരം സ്ത്രീളെ ലക്ഷ്യമിട്ട്, ഭര്‍ത്താവിന് അവിഹിതമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂജയ്ക്കായി പണം തട്ടും, പത്തനംതിട്ടയില്‍ പിടിയിലായ മന്ത്രവാദിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

arrest| bignewslive

പത്തനംതിട്ട: വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ഐരവണിലാണ് സംഭവം. മാടത്തേത്ത് വീട്ടില്‍ ബാലനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തിലാണ് മന്ത്രവാദിയെ പിടികൂടിയത്.

also read: പ്രചോദനം ഈ പിഎസ്‌സി കുടുംബം; ലോഡിങ് തൊഴിലാളി സൈതാലിയുടെ അഞ്ച് മക്കളും മരുമക്കളും ഉള്‍പ്പടെ 10 പേരും സര്‍ക്കാര്‍ ജീവനക്കാര്‍!

നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. കാന്‍സര്‍ രോഗിയില്‍ നിന്ന് പൂജയുടെ പേരില്‍ നാല് ലക്ഷം രൂപ തട്ടിയെന്ന പരാതിയുണ്ട്.

also read: ഇത് തകര്‍ച്ചയായി ഞാന്‍ കാണുന്നില്ല; രൂപയുടെ മൂല്യം ഇടിഞ്ഞതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്: നിര്‍മ്മല സീതാരാമന്‍

ഇയാളുടെ വീട്ടില്‍ രാത്രിയിലും പകലുമായി അപരിചിതര്‍ വന്നു പോകുന്ന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. കൂടാതെ രണ്ടാഴ്ച മുന്‍പ് പ്രദേശവാസിയായ സ്ത്രീയെകുറിച്ച് അപവാദം പറഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കുടുംബശ്രീയും പഞ്ചായത്തംഗവും ഇടപ്പെട്ടിരുന്നു.

Exit mobile version