ബൈക്ക് ബസ്സിന് പുറകില്‍ ഇടിച്ച് അപകടം; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി മുഹമ്മദ് റാസി (20), പാലോട് സ്വദേശി ആദര്‍ശ് (21) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിന് പുറകില്‍ ഇടിച്ചാണ് അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version