കാട്ടുപന്നി കുറുകെ ചാടി, അതിരപ്പിള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തൃശ്ശൂര്‍: കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്. അതിരപ്പിള്ളി ആനമല റോഡില്‍ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കല്‍ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് അരൂര്‍മുഴി സെന്റ് പോള്‍സ് പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Exit mobile version