അമിതവേഗത; ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം: കുളത്തൂര്‍ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്നവരില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍ (19) ഗുരുതരമായി പരിക്കേറ്റ് മെഡി കോളേജില്‍ ചികിത്സയിലാണ്.

Exit mobile version