പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ ഗീഥാ സലാം അന്തരിച്ചു; വിട വാങ്ങിയത് 32 വര്‍ഷം നാടകം ജീവിതചര്യയാക്കിയ കലാകാരന്‍

32 വര്‍ഷം നാടകരംഗത്തു സജീവമായിരുന്നു.

കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടന്‍ ഗീഥാ സലാം അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 82 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

32 വര്‍ഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയില്‍ അഞ്ച് വര്‍ഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടര്‍ന്നാണ് പേരിനൊപ്പം ഗീഥ ചേര്‍ക്കപ്പെടുന്നത്.

1980ല്‍ ഇറങ്ങിയ ‘മാണി കോയ കുറുപ്പ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 1987ല്‍ തിരുവനന്തപുരം ആരാധനയുടെ ‘അഭിമാനം’ നാടകത്തിലെ ഉസ്മാന്‍ കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Exit mobile version