ലീഗിന് പ്രാധാന്യമില്ലാതെ മലപ്പുറത്ത് ഒരു മുനിസിപ്പാലിറ്റി, ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ലീഗിന് പ്രതിനിധ്യമില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂരില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞത് തെരഞ്ഞെടുപ്പിലെ വലിയ നേട്ടമായി കാണുന്നു.

ആദ്യമായാണ് എല്‍ഡിഎഫ് നിലമ്പൂര്‍ നഗരസഭയില്‍ അധികാരം പിടിക്കുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി നേടിയത് 22 സീറ്റാണ്. കഴിഞ്ഞ തവണ 26 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി ഒമ്പത് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിവി അന്‍വര്‍ എംഎല്‍എ ആയിരുന്നു ചുക്കാന്‍ പിടിച്ചത്. അന്‍വര്‍ മതം പറഞ്ഞ് വോട്ട് ചോദിച്ച സംഭവത്തിന് പിന്നാലെ ഏറെ വിവാദങ്ങളും പ്രദേശത്ത് സജീവമായിരുന്നു. ഇഹലോകവും പരലോകവുമില്ലാത്തരെ തെരെഞ്ഞെടുത്തു വിട്ടിട്ട് എന്താണ് കാര്യമെന്ന് അടക്കം അന്‍വര്‍ പ്രസംഗിച്ചുവെന്നാണ് പരാതി.

തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ വിജയം എല്‍ഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഒരു ബിജെപി സ്ഥാനാര്‍ത്ഥിയും ഇവിടെ ജയിച്ചിട്ടുണ്ട്.

Exit mobile version