വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു; പത്താംക്ലാസുകാരൻ ആറ്റിൽ ചാടി; ഒടുവിൽ നീന്തലറിയുന്നത് ‘വിനയായി’

കൊല്ലം: വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചതിന്റെ മനോവിഷമത്തിൽ പത്താംക്ലാസ് കഴിഞ്ഞുനിൽക്കുന്ന 17കാരൻ ആറ്റിൽ ചാടി. തന്റെ ആഗ്രഹത്തിന് വീട്ടുകാർ വിലങ്ങുതടിയയാതോടെ പ്രകോപിതനായ കൗമാരക്കാരൻ ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. നീന്തൽ പഠിച്ചിട്ടുള്ളതിനാൽ തന്നെ ആറ്റിൽ ചാടിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങുകയായിരുന്നു ഈ കൗമാരക്കാരൻ. ഒടുവിൽ രയിലുണ്ടായിരുന്നവർ കൂടെ ചാടി വിദ്യാർത്ഥിയെ രക്ഷിക്കുകയായിരുന്നു.

ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണ് കൗമാരക്കാരൻ ചാടിയത്. പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരൻ, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. വീട്ടുകാർ ഇതു നിരസിച്ചതോടെ നിരാശയിലായ ബാലൻ പാരിപ്പള്ളിയിൽ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു.

ഇത്തിക്കരയാറ്റിൽ ചാടി ആദ്യം മുങ്ങിപ്പോയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അൽപ്പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങുകയായിരുന്നു. വെള്ളം പൊങ്ങി നിൽക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാൾ എടുത്തു ചാടുന്നതു കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. പോലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി.

Exit mobile version