സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചു; കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ

തിരുവനന്തപുരം: പ്രായഭേദമന്യെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

അതേസമയം തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും കൊല്ലം തുളസി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു.

പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്.

Exit mobile version