ആകെയുള്ള വീടും വീട്ടുപണി ചെയ്ത് കിട്ടിയ സമ്പാദ്യവും തീവിഴുങ്ങി; ആരോരുമില്ലാതെ പെരുവഴിയിലായി ഭിന്നശേഷിക്കാരി; സുമനസ്സുകളുടെ സഹായം തേടുന്നു

കൊല്ലം: സ്വന്തമായി ആകെയുണ്ടായിരുന്ന കൂര തീ വിഴുങ്ങിയതിന്റെ ഞെട്ടലിലാണ് ഭിന്നശേഷിക്കാരിയായ കോഴിക്കോട് സ്വദേശിനി ഗീത. ഭിന്നശേഷിക്കാരിയും വിധവയുമായ ഗീത വീട്ടു ജോലിക്ക് പോയാണ് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്. ഷോര്‍ട്ട്‌സര്‍ക്യൂട്ട് കാരണം തീപടര്‍ന്ന് കയറി വീട് നശിച്ചതോടെ അയല്‍വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍ ഇവര്‍.

കേറിച്ചെല്ലാന്‍ ബന്ധുവീടുകള്‍ പോലുമില്ല ഗീതയ്ക്ക്. അയല്‍പക്കത്തെ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന ഗീത ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് തന്റെ വീട് തീവിഴുങ്ങുന്നത് കണ്ടത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഗീതയുടെ വീടും വീട്ടുപണി ചെയ്ത് സമ്പാദിച്ചതും എല്ലാം നശിച്ചിരുന്നു.

എല്ലാ സമ്പാദ്യവും തീ തിന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് ഗീത. ഗീതയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പൊതുസമൂഹത്തിന്റെ സഹായവും കരുതലും വേണം. സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഗീത.

Exit mobile version