ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുക, പിന്നാലെ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടുത്തം. ഗ്വാളിയോറിന് സമീപത്തുവെച്ചാണ് അപകടം. ഖജുരാഹോ ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടുത്തം ഉണ്ടായത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്വാളിയോറില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ സിത്തോലി സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെയാണ് സംഭവം. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടര്‍ന്ന് ട്രെയിന്‍ സിത്തോലി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.

also read: രാജീവ് ഗാന്ധിയുടെ ജന്മദിനം; കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കില്‍ ലഡാക്കിലേക്ക് പറന്ന് രാഹുല്‍ഗാന്ധി

അതേസമയം, ട്രെയിനില്‍ വലിയ തീപിടിത്തം ഉണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ ഉടന്‍ തന്നെ റെയില്‍വേ സംരക്ഷണ സേനയുടെ രണ്ട് ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാനായി സ്ഥത്തെത്തിയിരുന്നു.

പുക നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ട്രെയിന്‍ രണ്ടു മണിക്കൂറോളമാണ് ട്രെയിന്‍ സിത്തോലി സ്റ്റേഷനില്‍ പിടിച്ചിട്ടത്. പഴയ എഞ്ചിന്‍ മാറ്റി പുതിയ എഞ്ചിന്‍ ഘടിപ്പിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു കഴിഞ്ഞു.

Exit mobile version