രാജീവ് ഗാന്ധിയുടെ ജന്മദിനം; കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കില്‍ ലഡാക്കിലേക്ക് പറന്ന് രാഹുല്‍ഗാന്ധി

ഡല്‍ഹി: ബൈക്കില്‍ ലഡാക്കിലേക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിലായിരുന്നു ബൈക്ക് യാത്ര. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിന്റെ ജന്മദിനം രാഹുല്‍ ഗാന്ധി ആഘോഷിക്കുക.

കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് രാഹുല്‍ തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. സുരക്ഷാമുന്‍കരുതലുകളെല്ലാം സ്വീകരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ബൈക്ക് യാത്ര.

also read: കണ്ണൂരില്‍ ട്രെയിനിന് കല്ലെറിഞ്ഞ കേസ്: പ്രതി അറസ്റ്റില്‍

രാഹുല്‍ ഓഗസ്റ്റ് 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് വിവരം. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്ക് സുരക്ഷാ കാരണങ്ങളാല്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തതിലെ നിരാശയും രാഹുല്‍ പങ്കുവച്ചിരുന്നു.

കെടിഎമ്മിന്റെ 390 അഡ്വഞ്ചറിന്റെ മിനിയേച്ചറാണ് രാഹുലിന്റെ 390.സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 390ന്റെ ഡിസൈന്‍.

Exit mobile version