രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഏഴാം ക്ലാസുകാരന്‍: വൈറലായി കുട്ടി അനൗണ്‍സര്‍ യാസീന്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയിരിക്കുകയാണ്. നാടെങ്ങും സ്ഥാനാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിരക്കിലാണ് അണികളും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടി അനൗണ്‍സ്‌മെന്റ് നടത്തുന്ന ഒരു കൊച്ചുമിടുക്കനാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

12 വയസുകാരനായ മുഹമ്മദ് യാസീന്‍ ആണ് ആ വൈറല്‍ അനൗണ്‍സര്‍. മലപ്പുറം വാണിയമ്പലം ജിഎച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനാണ് യാസീന്‍. കാഴ്ചയില്‍ മാത്രമേ യാസീന് കുട്ടിത്തമുള്ളൂ, വാക്കുകളിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം പക്കാ പ്രൊഫഷണല്‍ അനൗണ്‍സറാണ് യാസീന്‍. ജീപ്പില്‍ കയറി മൈക്കില്‍ പറയാനുള്ള കാര്യങ്ങള്‍ എല്ലാം തന്നെ യാസീന്‍ സ്വന്തമായി തയ്യാറാക്കുന്നത്.

ശാന്തിനഗര്‍ സ്വദേശി വലിയപറമ്പ് ജാഫര്‍ – ആസിദ ദമ്പതികളുടെ ഏക മകനാണ് യാസീന്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് അനൗസ്‌മെന്റിനോട് യാസീന് മോഹം ആരംഭിക്കുന്നത്. രാഹുല്‍ഗാന്ധിയെ ഒന്ന് നേരിട്ട് കാണുക, ഒപ്പം ഒരു സെല്‍ഫി എടുക്കുക എന്നതാണ് മുഹമ്മദ് യാസീന്റെ ഏറ്റവും വലിയ സ്വപ്നം

Exit mobile version