കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ 16ന് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍.
ബിയര്‍ കുടിച്ച ശേഷമാണ് സര്‍വേശ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനും നേത്രാവതി എക്സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളെന്ന് പോലീസ് അറിയിച്ചു
ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.