വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍, ഏഴുദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ഹൈദരബാദ്: വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.

മധുകര്‍ റെഡ്ഡിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ ഏഴുദിവസത്തിനുള്ളില്‍ സമാനരീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്.

also read: ”അപ്പ എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും, ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല”; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍

ഞായറാഴ്ചയാണ് സംഭവം. പെഡ്ഡ തിപ്പ സമുദ്രയിലെ തക്കാളി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ മധുകര്‍ റെഡ്ഡിയെ അജ്ഞാതര്‍ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്.

also read: വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതിന്റെ ദേഷ്യം, മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി 45കാരന്‍, ആജീവനാന്ത തടവ് ശിക്ഷ

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.

രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. തക്കാളിക്ക് വില ഉയര്‍ന്നതിന് പിന്നാലെ അക്രമങ്ങളും പെരുകുകയാണ്. ബെംഗളൂരുവില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം അടുത്തിടെ മോഷണം പോയിരുന്നു.

Exit mobile version