വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതിന്റെ ദേഷ്യം, മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി 45കാരന്‍, ആജീവനാന്ത തടവ് ശിക്ഷ

murder| bignewslive

ന്യൂയോര്‍ക്ക്: വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതിന്റെ ദേഷ്യത്തില്‍ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്. കാലിഫോര്‍ണിയയിലാണ് സംഭവം.

2020 ജനുവരി 19ന് രാത്രി ടെമെസ്‌കാല്‍ കാന്യോണ്‍ റോഡിലാണ് സംഭവം. നാല്‍പ്പത്തിയഞ്ച് വയസ്സുകാരനായ അനുരാഗ് ചന്ദ്രയാണ് അറസ്റ്റിലായത്. 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികള്‍ ഇയാളുടെ വീട്ടില്‍ ചെന്ന് കോളിംഗ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. അനുരാഗ് വാതില്‍ തുറന്നപ്പോള്‍ ഇവര്‍ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു.

ആ സംഭവം അനുരാഗിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതി തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ അനുരാഗിനെതിരെ കൊലപാതകം,കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നുചുമത്തിയിരുന്നത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്.

Exit mobile version