മക്കളുടെ കണ്‍മുന്നില്‍ വെച്ച് ഭാര്യയെ വെട്ടിക്കൊന്ന് 43കാരന്‍, പിന്നാലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മലപ്പുറം: മലപ്പുറത്ത് മക്കളുടെ കണ്‍മുന്നില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മമ്പാട് പുള്ളിപ്പാടത്താണ് നടുക്കുന്ന സംഭവം. മുപ്പത്തിരണ്ടുകാരിയായ പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ ആണ് വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടത്.

നിഷയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്.

also read:പോർഷെ അപകടം: 17കാരന്റെ രക്തപരിശോധനയിൽ കൃത്രിമത്വം കാണിച്ചു, മദ്യപിച്ചില്ലെന്ന് റിപ്പോർട്ട് നൽകി; ഫോറൻസിക് മേധാവി ഉൾപ്പടെ അറസ്റ്റിൽ

ഷാജിയുടെ കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്സിലേക്ക് മാറിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്സിലെത്തി. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനായിരുന്നു എത്തിയത്. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്.

കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാരാണ് നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മരിച്ചു. നിഷയുടെ തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.ടാപ്പിങ് തൊഴിലാളിയാണ് ഷാജി.

Exit mobile version