ചെന്നൈ കലാക്ഷേത്രയിലെ പീഡനം, അധ്യാപകരുടെ ശല്യം സഹിക്കാതെ പഠനം നിര്‍ത്തി വിദ്യാര്‍ത്ഥിനി, മലയാളി അധ്യാപകന്‍ അറസ്റ്റില്‍, പരാതിയില്‍ നാലുപേര്‍ക്കെതിരെ അന്വേഷണം

ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാരോപണത്തില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ നൃത്ത അധ്യാപകനായ ഹരിപത്മന്‍ ആണ് അറസ്റ്റിലായത്. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരിപത്മനെതിരെ മാര്ച്ച് 31 നാണ് അഡയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ ഇടപെടല്‍, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ഹരിപത്മനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

also read: കലാക്ഷേത്രയിലെ പീഡനം: മലയാളി അധ്യാപകന്‍ അറസ്റ്റില്‍

അധ്യാപകന്‍ ചെന്നൈ നോര്‍ത്തില്‍ നിന്നാണ് പിടിയിലായത്. കേസില്‍ തമിഴ്‌നാട് പൊലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. കോളേജിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

also read: അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി: കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

അധ്യാപകരുടെ ശല്യത്തെത്തുടര്‍ന്ന് പരാതി നല്കിയ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി പോകുകയായിരുന്നു. മറ്റു അധ്യാപകര#്‌ക്കെതിരായ പരാതിയും പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാര്‍ പൊലീസ് അറിയിച്ചു.

Exit mobile version