കടബാധ്യത..! കര്‍ഷകന്‍ ആത്മഹത്യചെയ്തു

മംഗളൂരു: മംഗളൂരുവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി വിവിധ സ്രോതസ്സുകളില്‍ നിന്നു വായ്പ വാങ്ങിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതായി. ഇതേതുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുടുംബാംഗങ്ങള്‍ വിവാഹനിശ്ചയത്തിനായി പോയിരുന്നു. മടങ്ങിയെത്തി നോക്കിയപ്പോഴാണ് കുശാലപ്പയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കഡബ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Exit mobile version