അന്നാണ് ഉമ്മ ആദ്യമായി വീടിന് പുറത്ത് വരുന്നത്; ബാപ്പ ഓപ്പറേഷന്‍ തീയ്യേറ്ററില്‍ കയറ്റുന്നതിന് തൊട്ട് മുമ്പ് ഉമ്മ വിളിച്ചു; ബാപ്പ ഇറങ്ങിയപ്പോഴേക്കും ഉമ്മ മരിച്ചു; മുനവ്വറലി ശിഹാബ് തങ്ങള്‍

ചികിത്സയ്ക്കായി ബാപ്പ അമേരിക്കയിലേക്ക് പോകാന്‍ കാറിലേക്ക് കയറുമ്പോഴാണ് ഉമ്മ വീടിനകത്തു നിന്ന് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് ആദ്യത്തേയും അവസാനക്കേയും വരവായിരുന്നു. എന്നിട്ട് പറഞ്ഞു ‘എന്റെ കാലിന് ഇടുന്ന മരുന്ന് കൊണ്ടുവരണം’. എന്നാല്‍ എല്ലാവര്‍ക്കും അതിശയമായി ഉമ്മ ഇതുവരെ വീടിന് പുറത്ത് വന്നിട്ടില്ല. പക്ഷെ വിധി വിളയാടിയത് അവിടെയല്ല… ചികിത്സ കഴിഞ്ഞ് ബാപ്പ തിരിച്ചുവരുമ്പോള്‍ ഉമ്മയില്ല. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉമ്മയുടെ ഓര്‍മകള്‍ അനുസ്മരിച്ചു…

‘ഉമ്മയുടെ മരണം ഇപ്പോഴും ഒരു ദുഃസ്വപ്‌നമായാണ് ഓര്‍ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത നിമിഷങ്ങള്‍. വളരെ ക്രിട്ടിക്കലായ ഘട്ടത്തിലാണ് ബാപ്പ മുഹമ്മദലി ശിഹാബ് തങ്ങളെ അമേരിക്കയിലെ ആശുപത്രിയില്‍ ഓപ്പറേഷനായി കയറ്റുന്നത്. ഓപ്പറേഷന്‍ തീയ്യേറ്ററില്‍ കയറ്റുന്നതിന് തൊട്ട് മുമ്പ് ഉമ്മ വിളിച്ചിരുന്നു. എന്നാല്‍, ഓപ്പറേഷന്‍ കഴിഞ്ഞ് ബാപ്പ പുറത്തേക്ക് വരുമ്പോഴേക്കും ഉമ്മ മരിക്കുകയുമായിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് ഉമ്മ മരിച്ച വാര്‍ത്തകള്‍ കണ്ടിരുന്നത്. പക്ഷേ, തൊട്ടടുത്ത് ബാപ്പ ഉണ്ടായിരുന്നെങ്കിലും ഒന്നും അറിയിക്കാതെയാണ് കഴിഞ്ഞിരുന്നത്’ മുനവ്വറലി ശിഹാബ് തങ്ങള്‍ ഓര്‍ക്കുന്നു.

തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പിയില്‍ ബാപ്പയെ കൊണ്ട് എഴുതിപ്പിച്ചപ്പോള്‍ ബാപ്പ ആദ്യമെഴുതിയ പേര് ഉമ്മയുടേതായിരുന്നു. അന്ന് മാത്രമായിരുന്നു ബാപ്പ ഉമ്മയെ കുറിച്ച് ചോദിച്ചത്. 21 ദിവസത്തിന് ശേഷമാണ് ബാപ്പയോട് ഉമ്മയുടെ മരണത്തെ കുറിച്ച് പറയുന്നത്. ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബാപ്പയുടെ സഹോദരന്‍ ഉമ്മറലി ശിഹാബ് തങ്ങളാണ് ഉമ്മയുടെ മരണം ബാപ്പയെ അറിയിച്ചത്, ‘ഫാത്തിമ പോയി’. ബാപ്പയുടെ പ്രതികരണത്തില്‍ എല്ലാവരും അമ്പരന്നപ്പോള്‍ വളരെയധികം മനോധൈര്യത്തോടു കൂടി യാതൊരു വൈകാരികതയും കാണിക്കാതെയാണ് ബാപ്പ ആ വാര്‍ത്തയെ ഉള്‍ക്കൊണ്ടത്. അദ്ദേഹം എഴുന്നേറ്റ് അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ച് കൊണ്ട് വുദു എടുത്ത് പള്ളിയില്‍ പോയി. ഉമ്മയുടെ ഖബറിന്റെയടുക്കല്‍ പോയി പ്രാര്‍ഥിച്ച് തിരിച്ചുവന്ന

ബാപ്പയുടെയും മക്കളുടെയും വഴികാട്ടിയായിരുന്നു ഉമ്മ . ബാപ്പയെ പോലെ തന്നെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് കേട്ടിരിക്കാതെ പരിഹാരം കണ്ടെത്തി അവര്‍ക്ക് വേണ്ടത് ചെയ്തു കൊടുക്കാന്‍ ഉമ്മയും മുന്‍കൈയെടുത്തിരുന്നു. ചിലപ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ ബാപ്പയേക്കാള്‍ നീറ്റലാണ് ഉമ്മയ്ക്ക്. ജീവിതത്തിന്റെ ഒരു ഭാഗത്തു നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ഉമ്മ.

Exit mobile version