നിയമലംഘനം; സൗദിയില്‍ പിടിയിലായത് 17,000 ത്തോളം പ്രവാസികള്‍

റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന സൗദിയില്‍ തുടരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഒരാഴ്ചക്കിടെ 17,000 ത്തോളം പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

10,000 പേര്‍താമസ നിയമം ലംഘിച്ചതിനും , അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയ 2,000 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ്. കൂടാതെ രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 709 പേരും അറസ്റ്റിലായി.

also read: സുധാ മൂര്‍ത്തിയുടെ പേരില്‍ യുഎസ് സംഘടനയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; ‘ബന്ധുവിനെ നാണംകെടുത്താനെന്ന്’ ബംഗളൂരുവില്‍ പിടിയിലായ പൂജാരിയായ പ്രതി

ഇവരില്‍ 63 ശതമാനം യമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 86 നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവര്‍ക്ക് അഭയം നല്‍കുകയും നിയമ ലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത 19 പേരും അറസ്റ്റിലായിട്ടുണ്ട്.

ആകെ 46,000 ത്തോളം നിയമലംഘകര്‍ നിലവില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടികള്‍ക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരില്‍ 40,000 നിയമലംഘകരുടെ ഫയലുകള്‍ യാത്രാരേഖകള്‍ ശരിയാക്കി നാടുകടത്താന്‍ അതത് രാജ്യങ്ങളുടെ എംബസികള്‍ക്ക് കൈമാറി. 1,700 നിയമ ലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ ശിപാര്‍ശ ചെയ്തു. 9,000 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.

Exit mobile version