സുധാ മൂര്‍ത്തിയുടെ പേരില്‍ യുഎസ് സംഘടനയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; ‘ബന്ധുവിനെ നാണംകെടുത്താനെന്ന്’ ബംഗളൂരുവില്‍ പിടിയിലായ പൂജാരിയായ പ്രതി

ബംഗളൂരു: ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാളെ ബംഗളൂരു പോലീസ് പിടികൂടി.അറസ്റ്റിലായ 34 കാരനായ പൂജാരി അരുണ്‍ കുമാറാണ് പിടിയിലായത്. ഇയാള്‍ ബംഗളൂരു മല്ലേശ്വരം സ്വദേശിയാണ്.

കേസില്‍ അന്വേഷണം നടത്തുകയായിരുന്ന ജയനഗര്‍ പോലീസ് സൈബര്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അരുണ്‍ കുമാറിനെ പിടികൂടിയത്. സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരായി കേസെടുത്തിരുന്നു.

ഈ കേസുകളിലെ അന്വേഷണത്തിനൊടുവിലാണ് രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരന്‍ അരുണ്‍ കുമാറാണെന്ന് തെളിഞ്ഞത്. പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നഡ കൂട്ടയുടെ 50ാം വാര്‍ഷിക പരിപാടിയില്‍ സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് അരുണ്‍ കുമാര്‍ പണം കൈപറ്റിയത്. ഇതിനായി അഞ്ച് ലക്ഷം രൂപ ഇയാള്‍ വാങ്ങിയിരുന്നു.

അതേസമയം, ഏപ്രിലില്‍ തന്നെ കന്നഡ കൂട്ടയുടെ ക്ഷണം സുധാ മൂര്‍ത്തി നിരസിച്ചിരുന്നു. എന്നാല്‍ കുമാറിന്റെ കൂട്ടാളിയായ സ്ത്രീ പരിപാടിയുടെ അംഗമായി വേഷം കെട്ടി സുധ മൂര്‍ത്തി വരുമെന്ന് ഉറപ്പ് നല്‍കിയാണ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.

പഇതിനിടെ, സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് സംഭവം കേസായത്. എന്നാല്‍ സാമ്പത്തിക നേട്ടത്തിനല്ല ഈ തട്ടിപ്പ് നടത്തിയതെന്നാണ് നടത്താനല്ല ഇതു ചെയ്തതെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി.

ALSO READ- ‘ മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണം’; മമ്മൂട്ടിയുടെ മുഖമുള്ള പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ്

പത്ത് വര്‍ഷമായി യുഎസിലുള്ള തന്റെ ബന്ധുവിനെ നാണംകെടുത്താനായാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നാണ് അരുണിന്റെ മൊഴി. യുഎസിലുള്ള കസിന്‍ ഇയാളെ വര്‍ഷങ്ങളായി അവഗണിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അരുണ്‍ കുമാര്‍ ബന്ധിവിന് ഒരു ‘പണി’ കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചുനാളായി പ്ലാനിംഗ് നടത്തിയിരുന്നു.

ഇതിനിടെയാണ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നഡ കൂട്ട ജൂബിലിയാഘോഷത്തിന് തയ്യാറെടുക്കുന്നതായി പ്രതി അറിഞ്ഞത്. ഇതോടെ ഈ സംഘടനയ്ക്ക് വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭര്‍തൃമാതാവും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ താന്‍ പരിപാടിക്ക് എത്തിക്കാമെന്ന് ഇയാള്‍ ബന്ധുവിന് വാക്കു നല്‍കുകയായിരുന്നു.

ഒടുവില്‍ പരിപാടിക്ക് മുഖ്യതിഥി വരാതെ പരിപാടി റദ്ദായാല്‍ി ബന്ധു നാണംകെടുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇതിനിടെ തന്നെ പ്രതി പിടിയിലാവുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുധയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Exit mobile version