വായ്പയെടുത്ത് ബുദ്ധിമുട്ടിലായി; ഭാര്യയെയും കുഞ്ഞിനേയും നാട്ടിലേക്ക് അയക്കേണ്ടി വന്നു; തളർന്ന മലയാളിയുടെ ജീവിതം മാറ്റി മറിച്ച് എമിറേറ്റ്‌സ് ഡ്രോ

ദുബായ്: വീണ്ടും മലയാളിയെ വിജയിയാക്കി യുഎഇയിലെ സമ്മാനമത്സരം. എമിറേറ്റ്‌സ് ഡ്രോ ഈസി 6, ഫാസ്റ്റ് 5 ഗെയിമുകളിൽ വിജയിച്ച് മലയാളിയടക്കം മൂന്ന് പേർ ലക്ഷങ്ങളാണ് നേടിയത്. യുഎഇയിൽ താമസിക്കുന്ന രാകേഷ് കെപ്പറമ്പത്ത് (36), കെയ്റോയിൽ നിന്നുള്ള ഹാനി സേലം, ഘാനയിൽ നിന്നുള്ള ജേക്കബ് ക്വാമെ സബ്ബ എന്നിവർക്കാണ് വിവിധ ഗെയിമുകളിൽ 17 ലക്ഷത്തോളം രൂപ (75,000 ദിർഹം) ലഭിച്ചത്.

യുഎഇയിൽ വെൽഡറായി ജോലി ചെയ്യുകയാണ് രാകേഷ്. ഇവിടെ നിന്നും വായ്പയെടുത്ത് ബുദ്ധിമുട്ടിലായ സമയത്താണ് രാകേഷിനെ ഭാഗ്യം തുണച്ചത്. പ്രതിമാസ തവണകൾ അടയ്ക്കാൻ പോലും ബുദ്ധിമുട്ടിയ സമയത്താണ് ഇപ്പോൾ രാകേഷിനെ തേടി വിജയം എത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം കൂടെയുണ്ടായിരുന്ന ഭാര്യയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും നാട്ടിലേക്ക് തിരിച്ചയയ്‌ക്കേണ്ടി വന്നിരുന്നു. ഇരുവരും പോയതിന്റെ വിഷമത്തിലായിരുന്ന രാകേഷിനെ പക്ഷെ ഭാഗ്യം കൈവിട്ടില്ല.

എമിറേറ്റ്സ് ഡ്രോ അദ്ദേഹത്തിന് അവസരവും പ്രതീക്ഷയും സമ്മാനിക്കുകയായിരുന്നു. എമിറേറ്റ്സ് നറുക്കെടുപ്പിൽ പങ്കെടുക്കാനും ഭാര്യയും കുഞ്ഞും എപ്പോഴും അടുത്ത് ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തിനും വേണ്ടി ഓരോ ദിർഹവും മാറ്റിവെയ്ക്കുകയായിരുന്നു.

ALSO READ- 140 രൂപയുടെ സ്‌പെഷ്യല്‍ മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല, ഹോട്ടലിന് 3500 രൂപ പിഴ

കഴിഞ്ഞയാഴ്ചയാണ് രാകേഷ് ഫാസ്റ്റ് 5 എമിറേറ്റ്സ് ഡ്രോ ടിക്കറ്റ് വാങ്ങിയത്. ഒടുവിൽ 75,000 ദിർഹം ലഭിക്കുകയും ചെയ്തു. വിജയത്തെക്കുറിച്ച് അറിഞ്ഞതുമുതൽ എത്രയും വേഗം കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിച്ചതെന്ന് രാകേഷ് പറയുന്നു.

Exit mobile version