ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു, 20പേര്‍ക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് വന്‍ അപകടം. ഇരുപത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിക്ക് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ അബഹക്കും മഹായിലിനും ഇടയിലുള്ള ചുരത്തിലാണ് അപകടം നടന്നത്.

തീപിടിച്ച് ബസ് കത്തിയമരുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. അതേസമയം, അപകടത്തില്‍ പെട്ടവരില്‍ ഇന്ത്യക്കാരില്ലെന്നാണ് പ്രാഥമിക വിവരം.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്.

also read: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

അസീറില്‍ നിന്നും മക്കയിലേക്ക് പോവുകയായിരുന്ന ബസ് ചുരത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും തീപിടിക്കുകയുമായിരുന്നു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം.

also read: എട്ടുവയസുകാരനെ മത നേതാവാക്കി ദലൈലാമ: അമേരിക്കന്‍ സ്വദേശി ഇനി ‘ഖല്‍ക ജെറ്റ്സുന്‍ ധാംപ റിമ്പോച്ചെ’

പരുക്കേറ്റവരെ സൗദി ജര്‍മന്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, മഹായില്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

Exit mobile version