പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം, ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

ചെന്നൈ: കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് നടുക്കുന്ന അപകടം.

ഇന്ന് പുലര്‍ച്ചെ ഓലപാളയത്തിന് സമീപം വെള്ളക്കോവിലിലാണ് അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്.

also read:യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഫോണും പണവും നഷ്ടപ്പെട്ടു, പരാതി

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്തമകന്‍ ശശിധരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. . ചന്ദ്രശേഖറിന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബം തിരുക്കടയൂര്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.

ഇവിടെ നിന്നും തിരികെ തിരുപ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്.

Exit mobile version