പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. വടകര മടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണന്‍ (53) ആണ് അറസ്റ്റിലായത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം അശ്ലീല വാട്സ്ആപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

also read: ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും, വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ഹരീഷ് പേരടി

അധ്യാപികയോടൊപ്പം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് ചോമ്പാല പൊലീസ് സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

also read: എട്ടുവയസുകാരനെ മത നേതാവാക്കി ദലൈലാമ: അമേരിക്കന്‍ സ്വദേശി ഇനി ‘ഖല്‍ക ജെറ്റ്സുന്‍ ധാംപ റിമ്പോച്ചെ’

കസ്റ്റഡിയിലെടുത്ത പ്രതിയെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version