രണ്ടുദിവസം മുൻപ് നിസ്വാർത്ഥ സേവനത്തിന് ഗോൾഡൻ വിസ ലഭിച്ചു; ഇപ്പോൾ പെരുന്നാൾ സമ്മാനമായി കുഞ്ഞും പിറന്നു; ഷെറിനെ തേടിയെത്തി അഭിനന്ദന പ്രവാഹം

അബുദാബി: കോവിഡ് കാലത്ത് സ്വന്തം ജീവൻ വരെ പണയം വെച്ച് നിസ്വാർത്ഥ സേവനം നടത്തിയ മലയാളി നഴ്‌സിനെ തേടിയെത്തിയത് ഇരട്ടി സന്തോഷം. യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച് രണ്ടാം ദിനത്തിൽ ഷെറിൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെരുന്നാൾ ദിനത്തിൽ 12 മണിക്കാണ് ഷെറിന് കുഞ്ഞ് പിറന്നത്. ഇതോടെ പെരുന്നാളിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത് ആഘോഷമാക്കിയിരിക്കുകയാണ് മാധ്യമങ്ങൾ.

കോവിഡ് മുന്നണി പോരാളിയും മെഡിയോർ ആശുപത്രി ഐസിയു നഴ്‌സുമായ ചെങ്ങന്നൂർ സ്വദേശി ഷെറിൻ മേരി ബാബുവാണ് ഇപ്പോൾ യുഎഇയിലെ വാർത്തകളിലെ താരം. പെരുന്നാൾ സമ്മാനമായി പിറന്ന കുഞ്ഞിന് സെയ്‌റ മേരി റോണി എന്നു പേരുമിട്ടു. ജനനസമയത്ത് ഭാരം 2.860 കിലോഗ്രാം.

പുണ്യ ദിനത്തിൽ പിറന്ന നവജാത ശിശുവിനെ സ്വീകരിക്കാനും സന്തോഷം പങ്കിടാനും സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബത്തോടൊപ്പം എത്തിയിരുന്നു. ഷെറിൻ സങ്കീർണമായ കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായിരുന്നു. ഐസിയുവിൽ ദീർഘകാല കോവിഡ് രോഗികളെ പരിചരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ 2021 ജൂണിൽ സാരമായി ബാധിച്ച കോവിഡ് ബാധിക്കുകയും ധീരതയോടെ അതിജീവിക്കുകയും ചെയ്തു.

ALSO READ- ശ്വസിക്കാനും ഭക്ഷണം കഴിക്കാൻ പോലും പ്രയാസം; കുഞ്ഞു സിയയ്ക്ക് വേണം തുള്ളി മരുന്ന്; 18 കോടി സമാഹരിക്കാനായി ഇറങ്ങിത്തിരിച്ച് നാട്ടുകാർ, വേണം സുമനസുകളുടെ കനിവ്

ഷെറിന്റെ പ്രസവ വാർത്തയറിഞ്ഞ് അർധ രാത്രി തന്നെ മധുരവുമായി സഹപ്രവർത്തകർ ഒഴുകിയെത്തി. ധീര പോരാളിയായ ഷെറിൻ ഞങ്ങൾക്ക് കുടുംബാംഗത്തെ പോലെ ആണെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി കൺസൽറ്റന്റ് ഡോ. പ്രഫ. വാലിദ് എൽ-ഷെർബിനി പറഞ്ഞു.

അതേസമയം, വിലമതിക്കാനാകാത്ത സ്‌നേഹവും പരിചരണവും തന്ന സഹപ്രവർത്തകർ തനിക്കും കുഞ്ഞിനും രക്ഷകർത്താക്കൾ കൂടിയാണെന്ന് ഷെറിൻ പറയുന്നു. കോവിഡ് രോഗികളെ പരിചരിക്കാനായാണ് ഷെറിൻ രണ്ടു വർഷം മുൻപ് യുഎഇയിൽ എത്തുന്നത്.

ALSO READ- ലേബർ റൂമിൽ വെച്ച് നിലത്തുവീണ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടൽ; നാല് ദിവസം പ്രായമായ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി; പരാതി നൽകി ബന്ധുക്കൾ

ഭർത്താവ് ഫാർമ ലിങ്ക് ഉദ്യോഗസ്ഥൻ റോണി അലക്‌സാണ്ടറും ഷെറിന്റെ കൂടെയുണ്ട്. സൗദിയിലായിരുന്ന റോണിക്ക് യുഎഇയിലെത്തിയ ഉടൻ ജോലി ലഭിച്ചിരുന്നു.

Exit mobile version