മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം

ഭോപ്പാൽ: മലയാളി നഴ്‌സ് മായ ഭോപ്പാലിൽ മരിച്ച സംഭവം കഴുത്തുഞെരുച്ചുള്ള കൊലപാതകമെന്ന് പോലീസ്. കൃത്യം നടത്തിയ പ്രതി ദീപക് കത്തിയാർ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് പ്രതി ദീപക് കത്തിയാർ.

ഒരേ ആശുപത്രിയിലെ ജീവനക്കാരായ ദീപകും കൊല്ലപ്പെട്ട മായയും തമ്മിൽ 4 വർഷമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം നിലനിൽക്കെ കഴിഞ്ഞ വർഷം ഏപ്രിലിൽ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ മായയെ ഒഴിവാക്കാൻ പല തവണ ദീപക് ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി.

വിവാഹം കഴിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ദീപക് ആവശ്യപ്പെട്ടെങ്കിലും മായ തയ്യാറായില്ല. ഇതോടെയാണ് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മായയെ താമസസ്ഥലത്തേക്ക് ദീപക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂർ വീട്ടിൽ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.

ALSO READ- ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; ബിജെപി സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

മായ കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയിൽ വിവരം പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ദീപക് നാടുവിടാൻ ശ്രമം നടത്തിയെങ്കിലും പോലീസിന്റെ പിടിയിലായി. യുപി കാൺപുർ സ്വദേശിനിയാണ് ദീപകിന്റെ ഭാര്യ.

Exit mobile version