എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് യുവതി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ മുറിയിലെ താമസക്കാരായ മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് നോർത്ത് പോലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂർണ ആരോഗ്യവാനാണ്.

എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് സംഭവം. അവിവാഹിതയായ യുവതി കാമുകനിൽ നിന്ന് ഗർഭം ധരിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെന്ന് പറഞ്ഞ് യുവതി കൃത്യമായ മറുപടി സുഹൃത്തുക്കൾക്ക് നൽകിയിരുന്നില്ല.

ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തിൽ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വാതിൽ തട്ടി വിളിച്ചിരുന്നു. തുടർന്നും തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തിയത്.

ALSO READ- വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി നാശനഷ്ടങ്ങള്‍ വരുത്തി; 15 പേര്‍ക്കെതിരേ പോലീസ് കേസ്
തുടർന്നാണ് ഇവർ പോലീസിനെ വിവരം അറിയിച്ചത്. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചെന്നാ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും പോലീസ് എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Exit mobile version