കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

ജിദ്ദ: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ഫാറൂഖ് നഗര്‍ സ്വദേശി ശറഫുദീന്‍ ആണ് ജിദ്ദയില്‍ മരിച്ചത്. 41 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 267 ആയി ഉയര്‍ന്നു.

അതേസമയം സൗദിയില്‍ കഴിഞ്ഞ ദിവസം പുതുതായി 3938 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 174577 ആയി ഉയര്‍ന്നു. 46 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1474 ആയി ഉയര്‍ന്നു.

Exit mobile version