കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഉള്ളാട്ടില്‍ വട്ടോളില്‍ ദയശീലന്‍(65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജുബൈലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

അതേസമയം ഗള്‍ഫില്‍ കഴിഞ്ഞ ദിവസം 69 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. പുതുതായി ഏഴായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സൗദി വൈറസ് ബാധമൂലം ഇതുവരെ 1184 പേരാണ് മരിച്ചത്. ഖത്തറില്‍ ഏഴ് പേരും ഒമാനില്‍ ആറും കുവൈറ്റില്‍ അഞ്ചും ബഹ്‌റൈനില്‍ നാലും യുഎഇയില്‍ രണ്ടും പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.

സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. അതേസമയം മൂന്നര ലക്ഷത്തോളം വരുന്ന ഗള്‍ഫിലെ കൊവിഡ് രോഗികളില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ക്കും രോഗം ഭേദമായിരിക്കുകയാണ്.

Exit mobile version