കൊറോണ; സൗദിയില്‍ രണ്ട് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍

റിയാദ്; ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. വൈറസ് ബാധിച്ച് സൗദിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. അബ്ദുള്‍ റഷീദ്(47), മുസ്തഫ(52) എന്നിവരാണ് മരിച്ചത്. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് കൊറോണ ബാധിച്ച് ദമ്മാമില്‍ വെച്ചാണ് മരിച്ചത്. ദിവസങ്ങളായി കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പതിമൂന്ന് വര്‍ഷമായി ദമ്മാം ടൊയോട്ടയിലെ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനാണ് അബ്ദുള്‍ റഷീദ്. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. കണ്ണൂര്‍ എടക്കാട് ഏഴര സ്വദേശി തയ്യില്‍ മുസ്തഫ റിയാദിലാണ് മരിച്ചത്.

ദിവസങ്ങളായി കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഇരുപത് വര്‍ഷമായി റിയാദിലെ ക്ലീനിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. ഇതോടെ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 51 ആയി.

Exit mobile version